ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com ) കച്ചേരിയിലെ മടവൻചലിൽ തറവാടിൻ്റെ കുടുംബ സംഗമത്തോടനുബന്ധിച്ച് എടച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വീൽ ചെയർ നൽകി.
എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലേ മെഡിക്കൽ ഓഫീസർ ഡോ. സഹലിന് വീൽ ചെയർ നൽകി കൊണ്ട് തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. അരവിന്ദാക്ഷൻ ഉൽഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ സതി മാരാംവീട്ടിൽ, അശാ വർക്കർ ഗീത, ഭാസ്കരൻ നായർ, സുരേന്ദ്രൻ, ജയകുമാർ എന്നിവർ സംസാരിച്ചു.
#family #reunion #Tharavada #Madavanchal #donated #wheelchair #Edachery #primary #health #center