പുറമേരി: (nadapuram.truevisionnews.com) എസ്.വൈ.എഫ് എളയിടം ശാഖ സംഘടിപ്പിച്ച നാലു ദിവസത്തെ മതപ്രഭാഷണ പരമ്പര സമാപിച്ചു.
സമാപന സമ്മേളനം എസ് വൈ എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹാസൻ സഖാഫ് തങ്ങൾ കോടക്കൽ ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കീഴന സഈദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ കൊയിലാണ്ടി സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഇസഹാക്ക് കീഴന, അമ്മദ് മാസ്റ്റർ പൈക്കാട്ട്, ആർ.ജാഫർ മാസ്റ്റർ, ആഷിക് ഫലാഹി, മജീദ് പൈക്കാട്ട്, സുബൈർ പെരുമുണ്ടശ്ശേരി, അസ്ലം തെറ്റത്ത്, ജാബിർ മലോകണ്ടി, സവാദ് എം.സി, മിഥിലാജ് ടി.പി, ഷിബിൻ ഫഹദ്, ഇബ്രാഹിം കുറ്റിയിൽ തുടങ്ങിയവർ പങ്കെടുത്തു.
അധ്യാപകരായി മൂന്നു പതിറ്റാണ്ട് കാലത്തോളം താജുൽ അനാം മദ്രസയിൽ സേവനമനുഷ്ഠിച്ച സയ്യിദ് ഇമ്പിച്ചി തങ്ങൾ, മൊയ്തീൻ മുസ്ലിയാർ എന്നിവരെയും കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക കേന്ദ്രത്തിൽ വച്ച് നടന്ന ഐ.കെ.എസ്.എസ് സ്റ്റേറ്റ് കലാമേളയിൽ കവിതാ രചനയിൽ ഫസ്റ്റ് കരസ്ഥമാക്കിയ റുമാന ജാസ്മിൻ എടവലത്തിനെയും ബാഫഖി തങ്ങൾ ആദരിച്ചു.
മസ്ഊദ് ഫലാഹി പാറക്കടവ്, അൽഹാഫിള് മാഹിൻ മന്നാനി തിരുവനന്തപുരം, ഡോ ഉവൈസ് ഫലാഹി എന്നിവർ മതപ്രഭാഷണ പരമ്പരക്ക് നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി ടീനേജ് മീറ്റും നടന്നു. മഹല്ല് ജനറൽ സെക്രട്ടറി സലാം ഹാജി മലോംചാലിൽ സ്വാഗതവും ശഹീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
#SYF #concluded #four #day #religious #lecture #series