നാദാപുരം: (nadapuram.truevisionnews.com) പുരാതന ചരിത്ര കുടുംബമായ വെള്ളച്ചാലിൽ എടപ്പാറ കുടുംബ സംഗമവുമായി ബന്ധപ്പെട്ട് നടത്തിയ വി എ കെ പോക്കർ ഹാജി അനുസ്മരണ സെമിനാർ ശ്രദ്ധേയമായി.
നാദാപുരത്തെ വികസനങ്ങളുടെയും സൗഹൃദത്തിൻ്റെയും നല്ല കാലഘട്ടമായിരുന്നു വി. എ. കെ. യുടേതെന്ന് പ്രസംഗകർ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
വി എ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ടി കെ റഫീഖ് സ്വാഗതം പറഞ്ഞു. വി എ റഹിം പദ്ധതി വിശദീകരിച്ചു.
സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, ബംഗ്ലത്ത് മുഹമ്മദ്, എൻ അഹമ്മദ് മാസ്റ്റർ, വി പി കുഞ്ഞി കൃഷ്ണൻ, ഇ കുഞ്ഞബ്‌ദുല്ല മാസ്റ്റർ, വയലോളി അബ്‌ദുല്ല, സി എച്ച് ബാലകൃഷ്ണൻ, അഡ്വ. എ സജീവൻ, സി എച്ച് മോഹനൻ, കെ വി നാസർ, നരിക്കോൾ ഹമീദ് ഹാജി, എം കെ അഷ്റഫ്, സി കെ നാസർ, ഇസ്മായിൽ സഖാഫി, റഹീം മൗലവി, മേനകോത്ത് കുഞ്ഞബ്‌ദുള്ള മുസ്ലിയാർ വലിയാണ്ടി അബ്‌ദുള്ള, പറമ്പത്ത് അഷ്റഫ് പ്രസംഗിച്ചു.
മിസ്ബാഹുൽ ഹഖ് ഖിറാഅത്ത് നടത്തി. കോടോത്ത് അശ്രു നന്ദി പറഞ്ഞു. ശനിയാഴ്ച ഏഴു തലമുറയിൽപെട്ട 1000 അംഗങ്ങൾ പങ്കെടുക്കുന്ന കുടുംബ സംഗമം വി. എ. കുനിയിൽ വെച്ച് നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി. കെ. റഫീഖ് കൺവീനർ സാജിദ് കൊയിലോത്ത് സലീം വി. കെ. എന്നിവർ അറിയിച്ചു.
#family #reunion #VAK #memorial #seminar #remarkable