നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗവ. താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും അടഞ്ഞുകിടക്കുന്ന വാർഡുകൾ തുറന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വി. വി റിനീഷ് അധ്യക്ഷത വഹിച്ചു.
അഡ്വ. കെ സജീവൻ, അഡ്വ. കെ.എം രഘുനാഥ്, കോടിക്കണ്ടി മൊയ്തു, കെ.ടി കെ അശോകൻ,പി പി മൊയ്തു, എ.പി ജയേഷ്, ഉമേഷ് പെരുവ ങ്കര, കക്കാടൻ റാഷിദ് ഷംസീർ നാദാപുരം, പി.വി ചാത്തു, എം.കെ വിജേഷ്, സി.കെ കുഞ്ഞാലി തുടങ്ങിയവർ സംസാരിച്ചു.
#Nadapuram #Govt #hospital #Neglect #Congress #organized #protest #dharna