കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചിയിലെ സി. കുമാരന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
പരിപാടി സാഹിത്യകാരന്‍ എം.കെ പീതാംബരന്‍ ഉദ്ഘാടനം ചെയ്തു.
മലയാളത്തിന്റെ യശസ്സ് ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മഹാപ്രതിഭയെയാണ് നമുക്ക് നഷ്ടമായത് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ലൈബ്രറി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു.
എം.ടി ബാലന്‍, രാജലക്ഷ്മി, രാജീവ് പെരുമണ്‍പുര, കെ.എം മോഹന്‍ദാസ്, ചന്ദ്രന്‍ സൂര്യശാല, ശശിധരന്‍ മാസ്റ്റര്‍, ശ്രീധരന്‍ റൈന്‍ബോ, സി സുരേന്ദ്രന്‍ മാസ്റ്റര്‍, ടി.കെ കണ്ണന്‍, ടി സുഗതന്‍ മാസ്റ്റര്‍, ഐ.വി ലീല, ഷീജ വത്സരാജ് എന്നിവര്‍ സംസാരിച്ചു.
ലൈബ്രറി സെക്രട്ടറി സുരേന്ദ്രന്‍ തൂണേരി സ്വാഗതവും സന്തോഷ് കക്കട്ട് നന്ദിയും പറഞ്ഞു.
#MT #memory #Organized #memorial #meeting #CKumaran #Memorial #Library