നാദാപുരം: (nadapuram.truevisionnews.com) എ കണാരൻ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് മെഡിക്കൽ കോളജും കോഴിക്കോട് ബീച്ച് ആശുപത്രിയും കോഴിക്കോട് ജില്ല സഹകരണ ആശുപത്രിയും എൻഎച്ച്എം യൂണിയനും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നാളെ നാദാപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ന് രാവിലെ 10ന് നാദാപുരം ഗവ യു പി സ്കൂളിൽ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോ, കാർഡിയോളജി, ദന്തരോഗം, നേത്രരോഗം, ഇഎൻടി, ജീവിത ശൈലി രോഗനിർണ്ണയം, എച്ച്ബി സ്ക്രീനിങ്, ഓഡിയോളജി വിഭാഗങ്ങളിൽ പരിശോധ ഉണ്ടാവും.
ആയുർവേദ, ഹോമിയോ, അലോപ്പതി, യുനാനി, ഡയറ്റീഷ്യൻ, സിദ്ധ, ഫിസിയോതെറാപ്പി സൗജന്യ മരുന്നുകൾ ലഭിക്കും.
ട്രസ്റ്റ് കൺവീനർ എം വിനോദൻ, ടി ബാബു, കെ വി സുമേഷ്, വി കെ സലീം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. റജിസ്ട്രേഷൻ നമ്പർ 9747 771 321, 8921 211 404 .
#Free #medical #camp #blood #donation #camp #Nadapuram