നാദാപുരം: ലോക ചരിത്രത്തിലെ മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന വില്യം ഷേക്സ് പിയറിൻ്റെ ഭവനത്തിൽനിന്ന് പുത്തനുണർവ്
നേടി. റോമിയോ ആൻ്റ് ജൂലിയറ്റ്, ജൂലിയസ് സീസർ, ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയർ, മാക്ബത്ത് തുടങ്ങിയ വിശ്വസാഹിത്യകൃതികൾ രൂപംകൊണ്ട ചുറ്റുപാടിനെ, അന്തരീക്ഷത്തെ ആസ്വദിച്ച് പി എ നൗഷാദ് .വളരെ ചെറിയ പ്രായത്തിലേ മനസിൽ കാത്തുസൂക്ഷിച്ച നൗഷാദിൻ്റെ മധുരസ്വപ്നമായിരുന്നു ഇത്.
ഇംഗ്ലിഷ് കവിതകളും ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളും ഷേക്സ്പിയറുടെ രചനകളുമൊക്കെ ജീവിതത്തിലെ മുന്നോട്ടുള്ള പ്രയാണത്തിലെ വലിയ ഊർജ്ജമായിക്കരുതി ജീവിക്കുന്ന നൗഷാദിന് ഷേക്സ്പിയർ ജനിച്ചുവീണ, കളിച്ചുവളർന്ന ഇംഗ്ലണ്ടിലെ സ്ട്രാറ്റ് ഫോഡ് അപോൺ ഏവനിലുള്ള വീട് സന്ദർശിക്കുവാനും ഏറെ സമയം അവിടെ ചെലവഴിക്കാനും കഴിഞ്ഞു.
ഇത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി അറിയപ്പെടുന്ന നൗഷാദ് പറഞ്ഞു.
ഇന്ത്യയിൽനിന്നുള്ള ഇംഗ്ലിഷ് എഴുത്തുകാരനാണെന്നറിഞ്ഞപ്പോൾ വളരെ ആദരവോടെയുള്ള സ്വീകരണമാണ് അവിടെ നൗഷാദിന് ലഭിച്ചത്.
കോഴിക്കോട് ജില്ലയിലെ പാതിരിപ്പറ്റ യു പി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ നൗഷാദ് കക്കട്ടിലിനടുത്തുള്ള കണ്ടോത്ത് കുനി സ്വദേശിയാണ്
#PANaushad #visits #house #Stratford #upon #Avon #England #where #WilliamShakespeare #born