നാദാപുരം: (nadapuram.truevisionnews.com) നരിപ്പറ്റ നാദാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സൂപ്പർ മുക്ക് തെരുവംപറമ്പ് റോഡിന്റെ ശോചനീയവസ്ഥക്ക് ഇനിയും പരിഹാരമായില്ല.
ദിനംപ്രതി നിരവധി പേർ യാത്ര ചെയ്യുന്ന പ്രധാനപ്പെട്ട ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു തകർന്നിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അധികൃതർക്ക് മിണ്ടാട്ടമില്ല.
നാട്ടുകാർ പലതവണ ഉത്തരവാദ പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് പരാതി. ഈറോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് നേരത്തെ അറിയിച്ചെങ്കിലും അതും യാഥാർത്ഥ്യമായിട്ടില്ല.
സ്കൂൾ വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും ഉൾപ്പെടെ ദിവസവും നിരവധി പേരാണ് ഈ റോഡ് വഴി സഞ്ചരിക്കുന്നത്. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയാണ്.
റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
#Passengers #distress #months #since #collapse #theruvamparamb #Supermukku #road