നാദാപുരം: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് വിജയത്തിളക്കം.
വയനാട്ടിലെ അതിഭീകരമായ ഉരുൾപൊട്ടലിൻ്റെ നേർചിത്രങ്ങൾ കോർത്തിണക്കിയ അറബി കവിത ആലപിച്ച നാദാപുരം ടി ഐ എം വിദ്യാർഥിനി എ കെ നഹിദക്കാണ് എ ഗ്രേഡ് ലഭിച്ചത്.
വാണിമേലിലെ ആലത്താംകണ്ടി ഉവൈസിന്റെയും സാബിറയുടെയും മകളായ നഹിദ റിട്ടയേർഡ് അധ്യാപകൻ കുന്നത്ത് മൊയ്‌തു മാസ്റ്റർ രചിച്ച അറബി കവിതയാണ് ആലപിച്ചത്.
നാദാപുരം ടി ഐ എം സ്കൂൾ അറബിക് അധ്യാപകൻ എം കെ മുനീറാണ് ഈ കവിത പരിശീലിപ്പിച്ചത്
#Nadapuram #Naheeda #scored #A #grade #reciting #poem #Wayanad #disaster #Kalotsavam