നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി വാണിമേൽ റോഡിൽ യാത്രക്ക് ബദൽ സംവിധാനം ഒരുക്കാതെ ചിയ്യൂരിലെ പാലം പൊളിച്ചു മാറ്റി പുതിയ കലുങ്ക് നിർമ്മിക്കാനുള്ള നീക്കം തടയുമെന്ന് സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ (എസ് ടി യു) നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.
മലയോര മേഖലയിലേക്ക് അടക്കം ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പ്രധാന റോഡ് അടച്ചിട്ട് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനം ഒരു നിലക്കും അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി.
ജില്ലാ വൈസ് പ്രസിഡണ്ട് കെ പി സലാം ഉദ്ഘാടനം ചെയ്തു. കെ കെ അബ്‌ദുല്ല അധ്യക്ഷത വഹിച്ചു.
അലി തുണ്ടിയിൽ സ്വാഗതം പറഞ്ഞു. ഫൈസൽ കല്ലിൽ, മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ തുണ്ടിയിൽ, ജില്ലാ മോട്ടോർ സെക്രട്ടറി അഷറഫ് പി കെ, നൗഷാദ് ചിളി കയ്യലത്ത് അഷറഫ്, ഏക്കോത്ത് ബഷീർ എന്നിവർ സംസാരിച്ചു
#Construction #culvert # Chiyyur #will #stopped #STU