നാദാപുരം: കുന്നുമ്മൽ കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിർമ്മിക്കാൻ അമ്മയുടെ ഓർമ്മക്കായ് സ്ഥലം സംഭാവന ചെയ്ത് മക്കൾ മാതൃകയായി.
നാദാപുരം ഗ്രാമപഞ്ചായത്ത് 20-ാം വാർഡിൽ കുടിവെള്ളത്തിന് ക്ഷാമമുള്ള 30 602 കുടുംബൾക്ക് ഇതോടെ ആശ്വാസമായി. ഇവിടെയുള്ള കുടുംബങ്ങളാവശ്യപ്പെട്ടപ്രകാരം പ്രവാസിയായ കണ്ണോത്ത് കുഞ്ഞാലിഹാജി നേരത്തെ കിണർ കഴിക്കാൻ ഗ്രാമപഞ്ചായത്തിന് സൗജന്യമായി സ്ഥലം നൽകിയിരുന്നു.
ഇവിടെ 2 ലക്ഷം ചെലവിട്ട് കിണർ നിർമ്മിക്കുകയും ടാങ്ക് നിർമ്മിക്കാൻ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ടാങ്കിനുള്ള സ്ഥലം ലഭ്യമല്ലാത്തതിനാൽ തുക ലാപ്സാവുകയായിരുന്നു.
ഇതോടെയാണ് പ്രദേശവാസിയായായ മോമത്തു മന്ദിയുടെ സ്മരണക്കായി ബന്ധുക്കൾ സൗജന്യമായി നൽകിയത്.
സ്ഥലത്തിന്റെ ആധാരം ബന്ധുക്കളായ സജീവൻ, പ്രകാശ്, ലിജേഷ് എന്നിവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിക്ക് കൈമാറി.
വാർഡ് മെംബർ സി.ടി.കെ സമീറ, കണ്ണോത്ത് കുഞ്ഞാലി ഹാജി, പറമ്പത്ത് അഷ്റഫ്, വി.എ അഷ്റഫ് ഹാജി, വി.എ റഹീം, നാമത്ത് ഹമിദ്, സുഹറ പുതിയാറക്കൽ, അബ്ദുമനാഫ് തുടങ്ങിയവർ പങ്കെടുത്തു.
#children #gave #land #memory #their #mother #build #potable #water #project #tank