കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചി അരങ്ങിൽ ശ്രീധരൻ സോഷ്യലിസ്റ്റ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവതി ആഘോഷിക്കുന്ന മുതിർന്ന സോഷ്യലിസ്റ്റും സിനിയർ നേതാവുമായ എം. വേണു ഗോപാലക്കുറുപ്പിനെയും എഴുപത് വയസ്സ് തികഞ്ഞ നാദാപുരം മണ്ഡലത്തിലെ അമ്പത്തിയൊന്ന് സോഷ്യലിസ്റ്റുകളെയും ആദരിച്ചു.
നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി മിനി ഹാളിൽ നടന്ന ചടങ്ങ് ട്രസ്റ്റ് ചെയർമാൻ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.
ട്രസ്റ്റി ബോർഡ് മെമ്പർ പി.എം നാണു അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറി അഡ്വ. ആർ.എൻ രഞ്ജിത്ത്, സെക്രട്ടറി എം.പി ശിവാനന്ദൻ,എം. വേണു ഗോപാല ക്കുറുപ്പ്,ട്രസ്റ്റ് മെമ്പർ മാരായ കെ.കെ കൃഷ്ണൻ, എം.പി. വിജയൻ ആർ ജെ. ഡി മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, ട്രസ്റ്റ് മെമ്പർമാരായ ഗംഗാധരൻ പാച്ചാക്കര, കെ സി വിനയകുമാർ, ഇ കെ കുഞ്ഞി ക്കണ്ണൻ എന്നിവർ സംസാരിച്ചു.
#Fifty #one #socialists #honored #Kallachi