വാണിമേൽ: വാണിമേൽ ഗ്രാമ പഞ്ചായത്ത് എൽ. പി. സ്കൂൾ വിഭാഗം കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് മലയോര ഗ്രാമമായ പാലൂർ ഗവണ്മെന്റ് സ്കൂളിൽ പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ജാൻസി കൊടിമരം അധ്യക്ഷം വഹിച്ചു.
എം. കെ. മജീദ്, അനിത എം. സി, ഹരീഷ് കുമാർ, നസ്രത് ടീച്ചർ, പ്രിൻസി പി, സജി പി, വിജയാനന്ത് എ. കെ എന്നിവർ സംസാരിച്ചു.
മോട്ടിവേഷൻ സെഷന് റഷീദ് കൊടിയൂറയും അഭിനയകളരിക്ക് ശിവദാസ് ചെമ്പ്രയും നേതൃത്വം നൽകി.
#Sahavasa #Camp #organized #Paloor #Government #School