---
title: "#Thiramohotsavam | ഉത്സവത്തെ വരവേൽക്കാം; വാണിമേൽ കരുകുളം തിറ മഹോൽസവം മാർച്ച് 5 മുതൽ 9 വരെ "
english_title: "#Vanimel #Karukulam #Thira #mohotsavam #from #5th #to #9th #March"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262820/vanimel-karukulam-thira-mohotsavam-from-5th-to-9th-march"
published_at: "2025-01-12T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678354dedd9a6_thira.jpg"
keywords: []
---

# #Thiramohotsavam | ഉത്സവത്തെ വരവേൽക്കാം; വാണിമേൽ കരുകുളം തിറ മഹോൽസവം മാർച്ച് 5 മുതൽ 9 വരെ 

> **Lead Summary:** **വാണിമേൽ: **വാണിമേൽ കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രം തിറ മഹോൽസവം 2025 മാർച്ച് 5 മുതൽ 9 വരെ ദിവസങ്ങളിൽ നടത്തപെടുന്നു.

## Article Content

**വാണിമേൽ: **വാണിമേൽ കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രം തിറ മഹോൽസവം 2025 മാർച്ച് 5 മുതൽ 9 വരെ ദിവസങ്ങളിൽ നടത്തപെടുന്നു.

ഗണപതിഹോമം, അന്നദാനം, മൃത്യുഞ്ജയ ഹോമം, കലവറ നിറയ്ക്കൽ, ആദ്ധ്യാത്മിക പ്രഭാഷണം, പൂജ, കൊടിയേറ്റം, ദീപാരാധന, ഭഗവതിസേവ, ഗുരുതി തർപ്പണം, പ്രദേശിക പരിപാടികൾ, ഗാനമേള, നാടകം, കയകം തുറക്കൽ, ഉച്ചക്കലശം, കുട്ടിച്ചാത്തൻ വെള്ളാട്ട്, താലപ്പൊലി, പൂമാല മുത്തപ്പൻ വെള്ളാട്ട്, ഗുരു കാരണവർ വെള്ളാട്ട്, ഇളനീർവരവ്, പൂക്കലാശം വരവ്,  ഗുളികൻ വെള്ളാട്ട്, രക്തചാമുണ്ഡി വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, ഗുളികൻ തിറ, പൂമാല മുത്തപ്പൻ തിറ,  കുട്ടിച്ചാത്തൻ തിറഗുരുകാരണവർ തിറ, രക്തചാമുണ്ടി തിറ, ഭഗവതി തിറ എന്നിവ നടക്കും.

മാർച്ച് ഒൻപതിന് വൈകുന്നേരം ഗുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും.

എല്ലാ വെള്ളിയാഴ്ച്ച കലശവും ഇംഗ്ലീഷ് മാസം ആദ്യ ഞായറാഴ്ച്ച മാസ പൂജയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262820/vanimel-karukulam-thira-mohotsavam-from-5th-to-9th-march)