വാണിമേൽ: ലോകം അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് നവീന സാധ്യതകൾ പ്രയോജനപ്പെടുത്താൻ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു.

വാണിമേൽ ഗ്ലോബൽ പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾ (മൈൽ സ്റ്റോൺ 2k24) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
സ്കൂൾ ഹെഡ്മാസ്റ്റർ എ.പി. വിജയൻ, പി.കെ. അബ്ദുറഹ്മാൻ, പി.കെ. ഹബീബ്, അഷ്റഫ് കൊറ്റാല, എൻ.കെ. മുത്തലിബ്, അനസ് നങ്ങാണ്ടി, എം.കെ കുഞ്ഞബ്ദുല്ല, കെ.പവിത്രൻ, കെ.എം ഇസ്മായിൽ മുസ്ലിയാർ ചിയ്യൂർ, കെ.പോക്കർ, എൻ.പി സുബൈദ, എം.പി ഹഫ്സത്ത്, ഫിറോസ് ചള്ളയിൽ, സി.പി ഷീജ എന്നിവർ സംസാരിച്ചു.
#Milestone2k24 #opportunities #education #utilized #ShafiParambil #MP