നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലം അബുദാബി കെ.എം.സി.സി പാലോള്ളത്തിൽ അഹമ്മദ് ഹാജിയുടെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

മയ്യിത്ത് നമസ്കാരത്തിനും പ്രാർത്ഥനക്കും വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡൻ്റ് അബ്‌ദുള്ള ഫാറൂഖി നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സഹദ് പാലോൽ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് സാലി പുതുശ്ശേരി അധ്യക്ഷത വഹിച്ചു. റഫീഖ് തിരുവള്ളൂർ അനുസ്മരണ പ്രഭാഷണം നടത്തി.
ചെറിയ കാര്യങ്ങൾ പോലും വലിയ പ്രാധാന്യമോടെ കാണുന്ന, സത്‌കർമ്മങ്ങൾ കൊണ്ട് നിറഞ്ഞ പൊതു പ്രവർത്തകനായിരുന്നു അദ്ദേഹം. മനസ്സിൽ ഊർജസ്വലമായ സ്നേഹവും കരുണയും നിറഞ്ഞ ഒരു വ്യക്തിത്വവുമായിരുന്നു അഹമ്മദ് ഹാജിയെന്ന് യോഗം അനുസ്മരിച്ചു.
ഡബ്ല്യു.എം.ഒ പ്രതിനിധി അക്ബർ അലി, അബുദാബി കെ.എം.സി.സി വൈസ് പ്രസിഡന്റ് അഷ്റഫ് സി.പി, ജില്ലാ പ്രസിഡൻ്റ് ജാഫർ തങ്ങൾ, സിറാജ് വാഴയിൽ, ഷമീഖ് കാസിം, ആമിർ ആലക്കൽ,അബ്‌ദുറഹിമാൻ ടി.വി.പി, ബഷീർ പെരിന്തൽമണ്ണ തുടങ്ങിയവർ സംസാരിച്ചു.
#organized #palollathil #AhmedHaji #commemoration