---
title: "പാക്കോയി റോഡിന്റെ ശോചനീയാവസ്ഥ; സൂചന സമരം സംഘടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്"
english_title: "#deplorable #state #Pakkoi #Road #Muslim #Youth #League #organized #strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/266712/deplorable-state-pakkoi-road-muslim-youth-league-organized-strike"
published_at: "2025-01-29T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a3aaa90ae6_youth_league.jpg"
keywords: []
---

# പാക്കോയി റോഡിന്റെ ശോചനീയാവസ്ഥ; സൂചന സമരം സംഘടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്

> **Lead Summary:** വാണിമേൽ: പാക്കോയി റോഡിൽ കരാറുകാരൻ്റെ അനാസ്ഥമൂലം പണി നടക്കത്തിനെ തുടർന്ന് സൂചന സമരം നടത്തി മുസ്ലിം യൂത്ത് ലീഗ്.

## Article Content

വാണിമേൽ: പാക്കോയി റോഡിൽ കരാറുകാരൻ്റെ അനാസ്ഥമൂലം പണി നടക്കത്തിനെ തുടർന്ന് സൂചന സമരം നടത്തി മുസ്ലിം യൂത്ത് ലീഗ്.

ഭൂമി വാതുക്കൽ പാക്കോയി, നരിപ്പറ്റ റോഡ് ഗതാഗത യോഗ്യമാക്കുക, കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

മാസ്ക് ധരിച്ച് കുത്തിയിരുപ്പ് സമരവും ബൈക്ക്, കാൽനട യാത്രക്കാർക്കും പരിസര വീടുകളിലെ ആളുകൾക്കും മാസ്ക് വിതരണം ചെയ്തും യൂത്ത് ലീഗ് പ്രതിഷേധിച്ചു.

ശാഖ പ്രസിഡൻ്റ് ഫാൻസീർ പിപി സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി അഷ്‌കർ കെ പി അദ്ധ്യക്ഷൻ ആയി.

പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അഷറഫ് കോറ്റല ഉദ്ഘാടനം ചെയ്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/266712/deplorable-state-pakkoi-road-muslim-youth-league-organized-strike)