---
title: "അറിവിന്റെ അക്ഷരോത്സവം; കല്ലാച്ചി ഗവ: യു പിയിൽ പുസ്തകോത്സവം"
english_title: "#Kallachi #Govt #UP #school #Book #festival "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/268237/kallachi-govt-up-school-book-festival"
published_at: "2025-02-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a3799ebd6a1_kallachi_govt_school.jpg"
keywords: []
---

# അറിവിന്റെ അക്ഷരോത്സവം; കല്ലാച്ചി ഗവ: യു പിയിൽ പുസ്തകോത്സവം

> **Lead Summary:** **കല്ലാച്ചി: ** നൂറാം വാർഷികം ആഘോഷിക്കുന്ന കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിൽ മയിൽപീലി ലൈബ്രറിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 5 6 7 തീയതികളിൽ നടക്കുന്ന പുസ്തകോത്സവം നാദാപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സുബൈർ ഉദ്ഘാടനം ചെയ്തു.

## Article Content

**കല്ലാച്ചി: ** നൂറാം വാർഷികം ആഘോഷിക്കുന്ന കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിൽ മയിൽപീലി ലൈബ്രറിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 5 6 7 തീയതികളിൽ നടക്കുന്ന പുസ്തകോത്സവം നാദാപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സുബൈർ ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള അനേകം പുസ്തകങ്ങൾ സ്റ്റാളുകളിൽ ലഭ്യമാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് വേണ്ടി ചിത്രരചന ശില്പശാലയും സാഹിത്യ ശില്പശാലയും ചരിത്ര പ്രദർശനവും.നടക്കുന്നതാണ്.

എം പി ടി എ പ്രസിഡന്റ് ഷിംന ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ രവി മാണിക്കോത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/268237/kallachi-govt-up-school-book-festival)