വളയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വളയം യുണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ എടത്തിൽ ദാമോദമൻ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വാസു പുതിയോട്ടിൽ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.

ബ്ലോക്ക് കലോത്സവ വിജയികളെ വളയം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം കെ അശോകൻ അനുമോദിച്ചു.
സംഗീതജ്ഞൻ എം സി സുഗതനെ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി എച്ച് ശങ്കരൻ ആദരിച്ചു. എം ബാലരാജൻ, സി എച്ച് ശങ്കരൻ, കെ ചന്ദ്രി, എം ശേഖരൻ, കെ പ്രഭാകരൻ, എൻ പി കണ്ണൻ, സി മധുസൂദനൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സുരേന്ദ്രൻ മം ഗലശ്ശേരി (പ്രസിഡന്റ്). എ വി അശോകൻ, പടിക്കൽ അബ്ദുള്ള ടി സുകുമാരൻ (വൈസ് പ്രസിഡന്റുമാർ), എൻ കുഞ്ഞി ക്കണ്ണൻ (സെക്രട്ടറി), കെ പി സു രേഷ്, ടി കെ ദേവി, എം കെ അശോകൻ (ജോ. സെക്രട്ടറി മാർ), പി കെ ചന്ദ്രൻ (ട്രഷറർ)
#KSSPU #valayam #Unit #Conference #winners #art #festival #felicitated