നാദാപുരം: (nadapuram.truevisionnews.com) എടച്ചേരി തണൽ വനിതാ വിംഗ് സംഘടിപ്പിക്കുന്ന കുടുംബ സംഗമം സീസൺ 2 ഫെബ്രുവരി 17 ന് എടച്ചേരി തണൽ വീട്ടിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ പാനൂർ മുൻസിപ്പാലിറ്റി, തൃപ്രങ്ങോട്ടൂർ, കുന്നോത്ത് പറമ്പ് പഞ്ചായത്തുകൾ കോഴിക്കോട് ജില്ലയിലെ എടച്ചേരി, തൂണേരി, ചെക്യാട്, നാദാപുരം പുറമേരി, വാണിമേൽ, വേളം, ആയഞ്ചേരി തിരുവള്ളൂർ ,നരിപ്പറ്റ കുന്നുമ്മൽ , വളയം , വില്യാപ്പള്ളി പഞ്ചായത്തുകളിലെയും വടകര മുൻസിപ്പാലിറ്റിയിലെയും കൂട്ടായ്മയിൽ ഉൾപ്പെടുന്ന വനിതകളും കുടുംബാംഗങ്ങളും ഉൾപ്പെടെ അയ്യായിരത്തോളം പേർ സംഗമത്തിൽ പങ്കെടുക്കും.
17 ന് രാവിലെ 9.30 ന് റജിസ്ട്രേഷനോടെ ആരംഭിക്കും. തണൽ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഉച്ചക്ക് ശേഷം 2.30 മുതൽ പ്രേംകുമാർ വടകരയുടെ പാട്ടിൻ്റെ വരികളിലൂടെ 4 മണിക്ക് മോട്ടിവേഷൻ പ്രഭാഷകൻ ഫിലിപ്പ് മമ്പാട് നടത്തുന്ന പ്രഭാഷണം, 5 മണിക്ക് ഡോ. ഇദ്രിസിൻ്റെ പ്രഭാഷണം, 6മണിക്ക് ഏകാങ്ക നാടകം, 6.30 ന് തണൽ കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികൾ, 7.30 ന് നൗഫൽമയ്യിൽ, അൻവർ വടകര, റിഫാത്ത് നിസാർ എന്നിവർ ഒരുക്കുന്ന ഇശൽ നൈറ്റ് എന്നിവയും അരങ്ങേറുമെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും അറിയിച്ചു.
തണൽ വനിതാ വിംഗ് ചെയർപേഴ്സൺ കെ.വി റംല ടീച്ചർ, തണൽ മാനേജർ എം.വി ഷാജഹാൻ, തണൽ കമ്മറ്റി പ്രസിഡണ്ട് മൂസകുറുങ്ങോട്ട്, പബ്ലിസിറ്റി കമ്മറ്റി ചെയർ പേഴ്സൺ സഹല കടവത്തൂർ, തണൽ എക്സിക്യുട്ടീവ് കമ്മറ്റിയംഗം വത്സരാജ് മണലാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
#Edacheri #ThanalVeedu #Women #Wing #Family #Reunion #Season two #Monday