വാണിമേൽ: മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ വിധം കിടപ്പിലായ രോഗികളെയും മാനസിക -ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായമായ ആശ്വാസകിരണം പദ്ധതി ഗുണഭോക്താക്കളിലെത്തിക്കുന്നതിന് സത്വര നടപടി കൈക്കൊള്ളണമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭിന്ന ശേഷി രക്ഷിതാക്കളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഗ്ലോബൽ പബ്ലിക് സ്കൂൾ സിൽവർ ജൂബിലിയോട് അനുബന്ധിച്ചു ''ആശ്രയം'' എന്ന പേരിൽ ഭിന്ന ശേഷിക്കാരുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച പരിപാടി പി ടി എ വൈസ് പ്രസിഡണ്ട് ഫിറോസ് ചള്ളയിൽ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് സെക്രട്ടറി ടി യൂസുഫ് അധ്യക്ഷനായി. എൻ കെ മൊയ്‌തു ഹാജി, ഹെഡ് മാസ്റ്റർ വിജയൻ, പി കെ അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
#scheme #delivered #beneficiaries #parents