നാദാപുരം: ക്ഷാമാശ്വാസ ഗഡുക്കൾ കുടിശ്ശിക സഹിതം അനുവദിക്കണമെന്നും, പെൻഷൻ പരിഷ്ക്കരണത്തിനുള്ള നടപടികൾ ആരംഭിക്കണമെന്നും കെ.എസ്.എസ്.പി.യു നാദാപുരം യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

സമ്മേളനം ജില്ലാ ജോ.സെക്രട്ടറി ടി.രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക് കലോത്സവത്തിൽ വിജയികളായവരെ ജില്ലാ വൈസ്പ്രസിഡണ്ട് പി.കെ. ദാമു മാസ്റ്റർ അനുമോദിച്ചു.
സംഘടനാ റിപ്പോർട്ട് ബ്ലോക് വൈസ്പ്രസിഡണ്ട് ടി.കെ.രാഘവൻ നിർവ്വഹിച്ചു. ബ്ലോക് പ്രസിഡണ്ട് പി.കരുണാകരകുറുപ്പ്, പി.വി.വിജയകുമാർ, സി.രാജൻ, ടി.രാജൻ, കെ.ഗംഗാധരൻ എൻ.പി.ജാനകി,തുടങ്ങിയവർ ആശംസകൾ നേർന്നു യൂണിറ്റ് പ്രസിഡണ്ട് വി.രാജലക്ഷ്മി ടീച്ചറുടെ അധ്യക്ഷതയിൽ സമ്മേളനത്തിൽ സെക്രട്ടറി ഓ.പി.ഭാസ്കരൻ മാസ്റ്റർ സ്വാഗതവും യൂണിറ്റ് ജോ.സെക്രട്ടറി പി.അമ്മത് മാസ്റ്റർ നന്ദിയും പറഞ്ഞു.
വരണാധികാരിയായ സംസ്ഥാന കൗൺസിലർ പി.കെ.സുജാത ടീച്ചറുടെ സാന്നിദ്ധ്യത്തിൽ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു കെ.എം.മോഹൻദാസ് (പ്രസിഡണ്ട് ), ഓ.പി.ഭാസ്കരൻ മാസ്റ്റർ (സെക്രട്ടറി ), വാസു പുതിയോട്ടിൽ( ട്രഷറർ)
#Bereavement #installments #allowed #along #arrears #KSPU