Feb 18, 2025 08:21 PM

നാദാപുരം: (nadapuram.truevisionnews.com) ദുർഗന്ധം വമിക്കുന്നതും അറപ്പുളവാക്കുന്നതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്.

ആരോഗ്യവകുപ്പിന്റെ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആരോഗ്യ നിയമങ്ങൾ ലംഘിച്ച രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും വൃത്തിഹീനമായും അറപ്പുളവാക്കുന്ന രീതിയിലും ദുർഗന്ധം വഹിക്കുന്ന അവസ്ഥയിലും വൃത്തിഹീനമായ സാഹചര്യത്തിൽ പോത്ത്, കുട്ടൻ എന്നിവയെ കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നതുമായ കുമ്മംകോടുള്ള ബിസ്മില്ല ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ് നൽകി.

പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്നും പിഴയീടാക്കി. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ. എച്ച്. ഐ. ബാബു. കെ, പ്രസാദ്. സി, റീന വി. പി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവർ പങ്കെടുത്തു.

പൊതുജനാരോഗ്യ നിയമം ലംഘിച്ച സ്ഥാപനങ്ങളുടെ പേരിൽ കോടതി നിയമനടപടികൾ സ്വീകരിക്കുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോക്ടർ നവ്യ. ജെ അറിയിച്ചു.

#disgust #Order #close #beef #stall #Nadapuram

Next TV

Top Stories