കർഷകർ ദുരിതത്തിൽ; അരൂരിൽ പന്നിശല്യം രൂക്ഷം, കൃഷിക്ക് രക്ഷയില്ലാതായി

കർഷകർ ദുരിതത്തിൽ; അരൂരിൽ പന്നിശല്യം രൂക്ഷം, കൃഷിക്ക് രക്ഷയില്ലാതായി
Feb 21, 2025 05:17 PM | By Jain Rosviya

അരൂർ: (nadapuram.truevisionnews.com) അരൂരിൽ പന്നിശല്യം രൂക്ഷമായി. പൊതു നിരത്തിൽ പട്ടാപ്പകൽ പോലും കാട്ടുപന്നികൾ വിഹരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ഭയപ്പാടോടെയാണ് യാത്ര ചെയ്യുന്നത്. പ്രഭാത സഞ്ചാരികൾ നടത്തം നിർത്തി.

കൂട്ടമായെത്തുന്ന പന്നികൾ കൃഷി വ്യാപകമായി നശിപ്പിക്കുകയാണ്. അരൂരിൽ ഒരു കർഷകൻ അത്ഭുതകരമായാണ് പന്നിയുടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. കൃഷിയിടം സന്ദർശിക്കാൻ പോയ കർഷകൻ കാണുന്നത് പന്നി വാഴകൾ നശിപ്പിക്കുന്നതാണ്.

ബഹളം വെച്ച് പന്നിയെ ഓടിക്കാൻ ശ്രമിച്ചതിനിടയിൽ പന്നി കർഷകന് നേരെ പാഞ്ഞടുത്തു. ഇദ്ദേഹം തിരിഞ്ഞോടി രക്ഷപ്പെടുകയായിരുന്നു. അരൂരിൽ നിരവധി പേരെ നേരത്തെ പന്നികൾ ആക്രമിച്ച് സാരമായി പരുക്കേൽപ്പിച്ചിരുന്നു.

കൃഷി നശീകരണം തുടങ്ങിയതോടെ പച്ചക്കറി കൃഷി അരൂരിൽ നിർത്തിയിരിക്കുകയാണ്. ഇതോടെ ജൈവ പച്ചക്കറി കൃഷി നാമമാത്രമായി. പന്നിശല്യം തടയാൻ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ വരുമെന്ന് നാട്ടുകാർ പറയുന്നു.

#Farmers #distress #Pig #infestation #severe #Arur #farming #hopeless

Next TV

Related Stories
കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

Apr 23, 2025 11:03 AM

കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞ ദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു...

Read More >>
തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

Apr 22, 2025 07:22 PM

തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

പ്രതി യുവാവിന്റെ 3000 രൂപയോളം കവർന്നതായും 6000 രൂപയോളം വിലവരുന്ന പോളിഷ് മെഷീൻ തട്ടിയെടുത്തതായും ശ്രീജിത്ത്‌...

Read More >>
ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

Apr 22, 2025 05:28 PM

ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

ദുരന്തബാധിത സമയത്ത് ആ പ്രദേശങ്ങളിലെ വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കി...

Read More >>
ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

Apr 22, 2025 04:47 PM

ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

ട്രഷറർ ടി ശ്രിജേഷ് അദ്ധ്വക്ഷൻ ആയി യു, കെ, രാഹുൽ എന്നിവർ...

Read More >>
'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

Apr 22, 2025 04:31 PM

'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

വിസ്തൃതിയിലും എടുപ്പിൻ്റെ നിലയിലും മാറ്റം വരുത്താതെ കെട്ടിടനിർമാണ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗം ബലപ്പെടുത്തുന്നതിന് പ്രത്യേകാനുമതി...

Read More >>
Top Stories

News Roundup