Featured

കുറുവയലിന് ക്രൂരമർദ്ദനം; പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു

News |
Apr 23, 2025 11:03 AM

വളയം: (nadapuram.truevisionnews.com) മുസ്ലിം ലീഗ് നേതാവ് കുറുവയൽ അഹമ്മദിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ധിച്ചതിന് പത്ത് പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു.

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞ ദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു അക്രമം.

നെഞ്ചിനും വയറിനുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ അഹമ്മദിനെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഹമ്മദിന്റെ പരാതിയിൽ പ്രതികളായ വിഷ്ണുമംഗലം ഉജാല സുനി, ഉമ്മത്തൂർ അരുൺ, പച്ചൽ നിഷാന്ദ്,തുണ്ടിയിൽ ഷൈജു,ചാലിൽ നിധിൻലാൽ, ചാത്തോത്ത് രാജേഷ്, താനമഠത്തിൽ മഹേഷ്‌, ത താനമഠത്തിൽ രാജേഷ്, വലിയ പറമ്പത്ത് ഷാജി, ഭാവേഷ്, കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയും വളയം പോലീസ് കേസെടുത്തു.

#Police #register #case #against #ten #people #brutally #assaulting #KuruvayalAhmed

Next TV

Top Stories










News Roundup