കല്ലാച്ചി: ( nadapuramnews.com ) കല്ലാച്ചി ടൗൺ നവീകരണവുമാ യി മുന്നോട്ടുപോകാനും ഇക്കാ ര്യം ചർച്ചചെയ്യാനായി സർവകക്ഷി യോഗം വിളിക്കാനും പഞ്ചായത്ത് തീരുമാനം. ടൗൺ നവികരണത്തിന് വിട്ടുനൽകുന്ന ഭാഗം കഴിച്ചുള്ള കെട്ടിടങ്ങൾ ബലപ്പെടുത്തുന്നതിന് ഒരുമാസം കൂടി സാവകാശം നൽകാൻ ഭരണസ മിതി തീരുമാനിച്ചു.

വിസ്തൃതിയിലും എടുപ്പിൻ്റെ നിലയിലും മാറ്റം വരുത്താതെ കെട്ടിടനിർമാണ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗം ബലപ്പെടുത്തുന്നതിന് പ്രത്യേകാനുമതി നൽകുന്നതിനാണ് ഭരണസമിതി അനുമതി നൽകിയത്.
നിശ്ചിതസമയത്തിനകം ബലപ്പെടുത്തുകയോ പുനർനിർമിക്കുകയോ ചെയ്യാത്ത കാലപ്പഴക്കം കൊണ്ടും ജീർണതകൊണ്ടും അപകടസാധ്യതയുള്ള കെട്ടിടങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും ഇത്തരം കെട്ടിടങ്ങളുടെ വിവരങ്ങൾ ഇല ക്ട്രിസിറ്റി ബോർഡിന് കൈമാ റാനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. ഇക്കാര്യം കെട്ടിട ഉടമകളെയും വ്യാപാരികളെയും അറിയിക്കും.
#kallachi #town #Panchayat #decides #call #allpartymeeting