കല്ലാച്ചി: ( nadapuramnews.com) കല്ലുമ്മൽ വിവാഹ പാർട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ പോലീസ് സാന്നിധ്യം ഉണ്ടായിട്ടും വെറും നോക്ക് കുത്തികളായി നിന്ന നടപടി തീർത്തും നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് കല്ലാച്ചി ലീഗ് ഹൗസിൽ ചേർന്ന മണ്ഡലം പഞ്ചായത്ത് ലീഗ് നേതൃ യോഗം കുറ്റപ്പെടുത്തി.

ദൗർഭാഗ്യ കരമായ സംഭവങ്ങളാണ് അവിടെ ഉണ്ടായത്. പ്രദേശത്തുകാർ ഏറെ സംയമനം പാലിച്ചതിനാലാണ് സംഘർഷാവസ്ഥ പടരാതെ നിന്നത്. ആയതിൽ മുസ്ലിം ലീഗിന്റെ അടക്കമുള്ള നാട്ടുകാരെ യോഗം അഭിനന്ദിച്ചു.
പ്രശ്നങ്ങൾക്കിടയിൽ വർഗ്ഗീയ പരാമർശങ്ങൾ നടത്തി തെറിയഭിഷകം ചെയ്ത കക്ഷികളെ ജനം തിരിച്ചറിയണം. നാദാപുരം പ്രദേശത്ത് ഉഭയ കക്ഷി ശ്രമ ഫലമായി സുസ്ഥാപിച്ച സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢ ശ്രമം ഇതിന് പിന്നിലുണ്ടെന്ന് വേണം കരുതാൻ..സമാധാന അന്തരീക്ഷം പോറലേൽക്കാതെ നിലനിർത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞ ബദ്ധമാണ്.
യോഗം അഭിപ്രായപ്പെട്ടു. വിവാഹ സംഘത്തിലുണ്ടായിരുന്ന കുടുംബത്തിന് ഭീതി ജനകമായ അനുഭവം ഉണ്ടായത് ഖേദകരമാണ്. നാട്ടുകാർ കേണപേക്ഷിച്ചിട്ടും ഒരു വിഭാഗം പ്രകോപനപരമായി സംസാരിച്ചതാണ് അതിന് കാരണമായത്. ഈ അവസ്ഥ ലഘൂകരിക്കാൻ വേണ്ടി ഇടപെട്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കുറുവയിൽ അഹമ്മദിനെ അക്രമിച്ചതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കുറ്റക്കാർക്കെതിരെ ശക്തമായ കേസെടുക്കണം, അല്ലാത്ത പക്ഷം മുസ്ലിം ശക്തമായി സമര രംഗത്തിറങ്ങും. അതിലെ പ്രതികളുടെ വിവങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നിട്ടും പോലീസ് അവരെ അന്വേഷിക്കുകയോ പിടിക്കുകയോ ചെയ്യുന്നില്ല.
നിരപരാധിയായ മുസ്ലിം ലീഗ് പ്രവർത്തകനെ അറസ്റ്റ് ചെയ്ത് കേസിൽ കുടുക്കിയത് അംഗീകരിക്കാനാകില്ല. നീതി ലഭിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് യോഗം തീരുമാനിച്ചു.തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സി എച്ച് ഹമീദ് മാസ്റ്റർ, ഇ ഹാരിസ് എന്നിവരെ യോഗം ചുമത്തപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
#Kallummalclash #Police #action #onesided #MuslimLeague