Apr 22, 2025 12:19 PM

കല്ലാച്ചി : ( nadapuramnews.com) ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

കല്ലാച്ചി വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിന് സമീപം വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കാർ തകർക്കുകയും ദമ്പതികളെയും ഏഴ് മാസം പ്രായമായ കുട്ടിയെയും ആക്രമിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ.

പുളിയാവ് സ്വദേശി രയരോത്ത് താഴെ കുനിയിൽ ആർ കെ ആദിലി(26)നെയാണ് വളയം പൊലീസ് അറസ്‌റ്റ് ചെയ്തത്. വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ് അക്രമത്തിനിരയായത്.

ഞായറാ ഴ്‌ച ഉച്ചയോടെയാണ് സംഭവം. അക്രമം നടന്ന സ്ഥലത്തുനിന്ന് കസ്റ്റ ഡിയിലെടുത്ത ആദിലിനെ അക്രമ ത്തിനിരയായ നിധിലിന്റെ ഭാര്യ ആതിര സ്‌റ്റേഷനിലെത്തി തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നാദാപുരം കോടതിയിൽ 20080 ക്കിയ പ്രതിയെ മാൻഡ് ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ 10 പേർക്കെതിരെ വധശ്രമത്തിന് വളയം പൊലീസ് കേസെടുത്തു. അക്രമിസംഘത്തിലുള്ളവർ സഞ്ചരിച്ച ഥാർ ജീപ്പ് കണ്ടെത്താൻ നടപടി ആരംഭിച്ചു.

#jathiyeri #weddingpartyclash #couplebeaten #arrest

Next TV

Top Stories