വളയം: ( nadapuramnews.com) ലഹരിക്കെതിരെ ഡിവൈഎഫ്ഐ വളയം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന ഗ്രാമോത്സവത്തിന് വളയം ഹൈ സ്കൂൾ ഗ്രൗണ്ടിൽ തുടക്കം " ലഹരിയാവാം കളിക്കളങ്ങളോട് " എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

മത്സരത്തിൽ വളയം യുണൈറ്റഡ് ടീം വിന്നർ ആയും, ടീം യുവധാര നിരവുമ്മൽ റണ്ണേഴ്സും ആയി. വിജയികൾക്ക് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി മെമ്പർമാരായ കെ ശ്രീജിത്തും, പി പി നിഖിലും ഉപഹാരങ്ങൾ നൽകി. മേഖലാ സെക്രട്ടറി ശ്രിബിനേഷ് സ്വാഗതം പറഞ്ഞു. ട്രഷറർ ടി ശ്രിജേഷ് അദ്ധ്വക്ഷൻ ആയി യു, കെ, രാഹുൽ എന്നിവർ സംസാരിച്ചു.
#dyfi #valayam #campaign