നാദാപുരം : ( nadapuramnews.com) തൂണേരിയിലെ പെയിന്റിംഗ് വർക്ക്ഷോപ്പിൽ വച്ച് മോഷണം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ മർദ്ദിച്ചതായി പരാതി.
എടച്ചേരി സ്വദേശി മീത്തലെ വച്ചാൽ ശ്രീജിത്ത് (31) നാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് തൂണേരിയിലെ പെയിന്റിംഗ് വർക്ക്ഷോപ്പിൽ വച്ച് പ്രതി ശ്രീജിത്തിന്റെ പണം മോഷ്ടിക്കാൻ ശ്രമിച്ചതിനെ ചോദ്യം ചെയ്തതോടെ കടം വാങ്ങിയ പണത്തിനു പലിശ നൽകിയില്ലെന്നാരോപിച്ച് കായപ്പനച്ചി സ്വദേശി സെൽവി കമൽ യുവാവിനെ കടന്നാക്രമിക്കുകയായിരുന്നെന്ന് ശ്രീജിത്ത് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
തലയ്ക്കും നെഞ്ചിനും നാഭിയ്ക്കുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ഇയാളെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതി യുവാവിന്റെ 3000 രൂപയോളം കവർന്നതായും 6000 രൂപയോളം വിലവരുന്ന പോളിഷ് മെഷീൻ തട്ടിയെടുത്തതായും ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിത്തിന്റെ പരാതിയിൽ പ്രതിക്കെതിരെ നാദാപുരം പൊ ലീസ് കേസെടുത്തു.
#thuneri #Policefilecase #Kayappanachi #native #assaulting #youth