ശുചിത്വ നാടിനായി; മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്

ശുചിത്വ നാടിനായി; മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്
Feb 23, 2025 12:24 PM | By Jain Rosviya

നാദാപുരം: സ്ഥാപനതല മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നാദാപുരം പോലീസ് സ്റ്റേഷനിൽ തുടക്കം കുറിച്ചു.

ഓരോ സ്ഥാപനത്തിലെയും ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് റിംഗ് കമ്പോസ്റ്റ് ,തുമ്പൂർമുഴി , ബയോഗ്യാസ് പ്ലാൻറ് എന്നിവ ഗ്രാമപഞ്ചായത്ത് നൽകും.

അജൈവമാലിന്യങ്ങൾ വേർതിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറുകയും ചെയ്യണം. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഓരോ സ്ഥാപനത്തിലും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.

നാദാപുരം പോലീസ് സ്റ്റേഷനിൽ ചേർന്ന് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

പോലീസ് സ്റ്റേഷനിൽ സ്വച്ച് ഭാരത് മിഷൻ ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് ഇവ സ്ഥാപിക്കാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള മാലിന്യ സംസ്കരണ പരിപാടി നടപ്പാക്കുന്നതാണ് 

നാദാപുരം ഗവൺമെൻറ് യുപി സ്കൂളിൽ ഇതിനകം തുമ്പൂർമുഴി സ്ഥാപിച്ച് കഴിഞ്ഞു. നാദാപുരം പോലീസ് സബ് ഇൻസ്പക്ടർ വിഷ്ണു അധ്യക്ഷത വഹിച്ചു. 

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, സബ് ഇൻസ്പെക്ടമാരായ സുരേഷ് ,അനിൽകുമാർ ,താലൂക്ക് ആശുപത്രി സൂപ്രണ്ട് നവ്യ ജെ, ഹെൽത്ത് ഇൻസ്പക്ടർ സജ്ന എന്നിവർ സംസാരിച്ചു. ജനമൈത്രി പോലീസ് ബിജു സാഗതം പറഞ്ഞു .

#clean #country #Nadapuram #grama #panchayath #special #plan #waste #management

Next TV

Related Stories
തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

Apr 22, 2025 07:22 PM

തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

പ്രതി യുവാവിന്റെ 3000 രൂപയോളം കവർന്നതായും 6000 രൂപയോളം വിലവരുന്ന പോളിഷ് മെഷീൻ തട്ടിയെടുത്തതായും ശ്രീജിത്ത്‌...

Read More >>
ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

Apr 22, 2025 05:28 PM

ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

ദുരന്തബാധിത സമയത്ത് ആ പ്രദേശങ്ങളിലെ വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കി...

Read More >>
ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

Apr 22, 2025 04:47 PM

ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

ട്രഷറർ ടി ശ്രിജേഷ് അദ്ധ്വക്ഷൻ ആയി യു, കെ, രാഹുൽ എന്നിവർ...

Read More >>
'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

Apr 22, 2025 04:31 PM

'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

വിസ്തൃതിയിലും എടുപ്പിൻ്റെ നിലയിലും മാറ്റം വരുത്താതെ കെട്ടിടനിർമാണ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗം ബലപ്പെടുത്തുന്നതിന് പ്രത്യേകാനുമതി...

Read More >>
ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

Apr 22, 2025 12:19 PM

ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ്...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 22, 2025 11:17 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories