പുറമേരി: വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ എൽ എഡിഎഫ്, അട്ടിമറി വിജയ പ്രതീക്ഷയുമായി യുഡിഎഫ് , തന്ത്രം പയറ്റി ബിജെപിയും.

പുറമേരി ഗ്രാമ പഞ്ചായത്ത് കുഞ്ഞല്ലൂർ വാർഡിൽ വാർഡിൽ കനത്ത പോളിങ്. ഇന്ന് രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
മുതുവടത്തൂർ എം.യു.പി. സ്‌കൂളിലെ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന വിജയൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് കുഞ്ഞല്ലൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ വിവേക് കൊടുങ്ങാം പുറത്ത്, യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയോട്ടിൽ അജയനും ബിജെപി സ്ഥാനാർത്ഥിയായി മിഥുനുമാണ് മത്സരിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന വിജയൻ മാസ്റ്റർ 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വാർഡിൽ വിജയിച്ചത്. വാർഡിൽ ആകെ 1523 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 693 പുരുഷന്മാരും 830 സ്ത്രീകളുമാണ്. വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് മുതുവടത്തൂർ വി.വി.എൽ.പി. സ്‌കൂളിൽ വച്ച് നടക്കും.
#Heavy #polling #Kunjallur #ward #Fronts #hoping #victory #counting #votes #tomorrow