ചെക്യാട്: (nadapuram.truevisionnews.com) മലബാർ ആർട്‌സ് ആൻ്‌റ് സയൻസ് കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ മലബാർ കോളേജ് ഡേ ആഘോഷിച്ചു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം നിർവഹിച്ചു.

മാനേജർ മുഹമ്മദ് ബംഗ്ലളത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. ഷൈന എൻ.സി റിപ്പോർട്ട് അവതരിപ്പിച്ചു . അക്കാദമിക്ക് ഡയരക്‌ടർ മുഹമ്മദ് സലീം കെ, സ്റ്റാഫ് സെക്രട്ടറി അമയ അശോക് എന്നിവർ ആശംസകൾ നേർന്നു.
യൂണിയൻ അഡ്വൈസർ അബ്‌ദുൾ ബാരി സ്വാഗതവും കോളേജ് യൂണിയൻ ചെയർ പേഴ്‌സൺ അംന ഫാത്തിമ നന്ദിയും പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രശ്സ്ത കലാകാരനായ മുന്ന മഹലിൻ്റെ സർഗ്ഗ വിരുന്നോടെ കോളേജ് ഡേക്ക് സമാപനം കുറിച്ചു.
#Malabar #College #Union #College #Day #remarkable