ഇന്ന് സമർപ്പിക്കും; സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് സ്ഥാപനം ഉദ്‌ഘാടനം ഇന്ന്

ഇന്ന് സമർപ്പിക്കും; സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് സ്ഥാപനം ഉദ്‌ഘാടനം ഇന്ന്
Feb 27, 2025 09:32 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ പാറക്കടവ് എം പി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ തൂണേരി പട്ടാണി കിണറിന് സമീപം പ്രവർത്തനമാരംഭിക്കുന്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനം നാളെ നാടിന് സമർപ്പിക്കും.

രാവിലെ 11 മണിക്ക് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ, ചെക്യാട് പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ ആരോഗ്യ മേഖലകളിലെ നിരവധി പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

10 വയസ്സിൽ താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോ തെറാപ്പി, സ്‌പീച്ച് തെറാപ്പി, ഒക്കുപ്പേഷനൽ തെറാപ്പി, ബിഹേവിയർ തെറാപ്പി എന്നീ സേവനങ്ങൾ ഇവിടെനിന്ന് ലഭ്യമാകും. ഇതോടൊപ്പം സ്പെഷ്യൽ എഡ്യൂക്കേഷനും നൽകും.

ആദ്യ ഘട്ടത്തിൽ തൂണേരി ചെക്യാട് പഞ്ചായത്തുകളിലെ 50 കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. മൾട്ടി ഡിസിപ്ലിനറി അപ്രോച്ച്, ഇന്റർ ഡിസിപ്ലിനറി അപ്രോച്ച് എന്നീ സംവിധാനങ്ങളുള്ള മേഖലയിലെ ഏക സ്ഥാപനമാണ് ഇത്.

ഇതിന് പുറമേ, രക്ഷിതാക്കളെ പരിശീലിപ്പിക്കുന്ന അസിസ്റ്റഡ് ലീവിങ്ങ് സംവിധാനവും ഇവിടെയുണ്ട്. 18ന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം ആരംഭിക്കാനും പദ്ധതിയുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും ആണ് തെറാപ്പി ചെയ്യുന്നത്.

വാർത്താസമ്മേളനത്തിൽ എം പി ട്രസ്റ്റ് ഡയറക്ടർ മീത്തലെ പറമ്പത്ത് മുഹമ്മദ്‌, അക്കര ഫൗണ്ടേഷൻ സിഇഒ: മുഹമ്മദ്‌ യാസർ, മാനേജർ സി കെ അഷ്‌റഫ്‌, അബ്ദുറഹ്മാൻ പഴയങ്ങാടി, സഫ്വാൻ എന്നിവർ പങ്കെടുത്തു.

#CenterforChildDevelopmentinstitute #inaugurated #today

Next TV

Related Stories
തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

Apr 22, 2025 07:22 PM

തൂണേരിയിൽ യുവാവിനുനേരെ മർദ്ദനം; കായപ്പനച്ചി സ്വദേശിക്കെതിരെ പൊലീസ് കേസ്

പ്രതി യുവാവിന്റെ 3000 രൂപയോളം കവർന്നതായും 6000 രൂപയോളം വിലവരുന്ന പോളിഷ് മെഷീൻ തട്ടിയെടുത്തതായും ശ്രീജിത്ത്‌...

Read More >>
ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

Apr 22, 2025 05:28 PM

ഉരുൾപൊട്ടൽ ദുരന്തം; വയനാടിന് നൽകുന്ന എല്ലാ പരിഗണനയും വിലങ്ങാടിനും ലഭ്യമാക്കും -മന്ത്രി കെ.രാജൻ

ദുരന്തബാധിത സമയത്ത് ആ പ്രദേശങ്ങളിലെ വൈദ്യുതി ചാർജ് പൂർണമായും ഒഴിവാക്കി...

Read More >>
ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

Apr 22, 2025 04:47 PM

ഗ്രാമോത്സവമായി; ലഹരിയാവാം കളിക്കളങ്ങളോട് ഡിവൈഎഫ്ഐ ക്യാമ്പയിൻ തുടങ്ങി

ട്രഷറർ ടി ശ്രിജേഷ് അദ്ധ്വക്ഷൻ ആയി യു, കെ, രാഹുൽ എന്നിവർ...

Read More >>
'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

Apr 22, 2025 04:31 PM

'കല്ലാച്ചി ടൗൺ നവീകരണവുമായി മുന്നോട്ടുപോകും'; സർവകക്ഷി യോഗം വിളിക്കാൻ പഞ്ചായത്ത് തീരുമാനം

വിസ്തൃതിയിലും എടുപ്പിൻ്റെ നിലയിലും മാറ്റം വരുത്താതെ കെട്ടിടനിർമാണ ചട്ടപ്രകാരം അവശേഷിക്കുന്ന ഭാഗം ബലപ്പെടുത്തുന്നതിന് പ്രത്യേകാനുമതി...

Read More >>
ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

Apr 22, 2025 12:19 PM

ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ്...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 22, 2025 11:17 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

News Roundup