നാദാപുരം: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നാദാപുരം ടൗൺവാർഡിൽ 10 റോഡുകൾ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ട് കണ്ണോളി പോക്കർ ഹാജിയുടെ നാമകരണം ചെയ്ത് നവീകരിച്ച കണ്ണോളി പോക്കർഹാജി സ്മാരക റോഡ് (11.5ലക്ഷം)പിലാക്കണ്ടി റോഡ് (3.4ലക്ഷം)ഗവ.ഹോസ്പിറ്റൽ ഒരുമ മുക്ക് റോഡ്(10.65ലക്ഷം)നാദാപുരം എക്സൈസ് ഓഫീസ് റോഡ് (4 ലക്ഷം)മുജാഹിദ്പള്ളി പോലീസ് സേഷൻ റോഡ് (10ലക്ഷം)കോറോത്ത് വയലിൽ സകൂൾ റോഡ് (7.9ലക്ഷം ) ഈരായിന്റവിട കല്ലേരിന്റവിട റോഡ്(14ലക്ഷം)താഴത്ത് കൊയിലോത്ത് കനാൽ റോഡ് (2ലക്ഷം)മേക്കിലേരി കരീച്ചേരി റോഡ്(5 ലക്ഷം)തുണ്ടിയിൽ താഴ ആടിക്കുനി നടപ്പാത(5ലക്ഷം)എന്നിവയാണ് പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു.ബംഗ്ലത്ത് മുഹമ്മദ് വലിയാണ്ടിഹമീദ്,അബ്ബാസ് കണേക്കൽ,കെ.ജി അസീസ്,സി.ടി.കെ. സമീറ, തെരുവത്ത് അസീസ്, ഹാരിസ് മാത്തോട്ടത്തിൽ, ടി.കെ. റഫീഖ്, കെ.കെ. നൗഫൽ, ഒ.പി അബ്ദുല്ല,കണ്ണോളി അമ്മത്,റാഷിദ്കക്കാടൻ, തായമ്പത്ത് കുഞ്ഞാലി, സിദ്ദീഖ് കുപ്പേരി, സിറാജ് കിഴക്കയിൽ, മേനക്കൊത്ത് അബ്ദുറഹിമാൻ, സൈനുൽ ആബിദ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
#Ten #roads #worth #fund #inaugurated #Nadapuram #town #ward