നാദാപുരം: (nadapuram.truevisionnews.com) പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തി സാങ്കേതിക അനുമതി നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ്.

79 കോടി രൂപയുടെ എസ്റ്റിമേറ്റിന് കഴിഞ്ഞ നവംബർ മാസം തത്വത്തിൽ അംഗീകാരം നൽകിയിരുന്നെങ്കിലും കിഫ്ബിയുടെ ശുപാർശകൾ കണക്കിലെടുത്ത് കെ ആർ എഫ് ബി ഭേദഗതി ചെയ്ത് തയ്യാറാക്കിയ 77.21 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ്,കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കെ എം എബ്രഹാം ഐഎഎസ് സാമ്പത്തിക അനുമതി നൽകിഉത്തരവിറക്കിയിട്ടുള്ളത്.
കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും റീസ്റ്ററേഷൻ സംബന്ധിച്ച ഭാഗങ്ങളാണ് ഭേദഗതി ചെയ്തത്. കൂടാതെ ജി എസ് ടി 12 ശതമാനത്തിൽ നിന്ന് 16 ശതമാനമായതും ഭേദഗതിക്ക് കാരണമായി.
റോഡ് വികസനത്തിന്റെ ഭാഗമായി മതിൽ പൊളിക്കുന്ന പക്ഷം മാനദണ്ഡങ്ങൾക്ക് വിധേയമായി പുനർ നിർമ്മിക്കുന്നതിനും,ജീവനോപാധികൾക്ക് തകരാർ സംഭവിക്കുന്ന പക്ഷം ആയത് പുനരുദ്ധരിക്കുന്നതിനുമുള്ള ഘടകങ്ങൾ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഫ് ഡി ആർ സാങ്കേതികവിദ്യ ഉപയോഗിച്ചും ബിഎംബിസി രീതിയിലുമാണ് റോഡ് നിർമ്മാണം നടക്കുക. കുറ്റ്യാടി നാദാപുരം നിയോജക മണ്ഡലങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ഭൂവുടമകൾ പദ്ധതിക്കായി സമ്മതപത്രം നൽകി കഴിഞ്ഞിട്ടുണ്ട്.
തുടർന്നും പദ്ധതി പൂർത്തീകരണത്തിനായി എല്ലാ ഭൂവുടമകളുടേയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.
#Two #crore #rupees #Vadakara #Villyapalli #Chelakad #road #financial #sanction #revised #estimate