---
title: "വികലാംഗർ എന്ത് ചെയ്യും; നാദാപുരം വില്ലേജ് ഓഫീസ് സ്ഥല മാറ്റം പ്രതിഷേധാർഹം -ഡി എ പി  എൽ"
english_title: "#disabled #people #Nadapuram #village #office #location #change #objectionable #DAPL"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/273980/disabled-people-nadapuram-village-office-location-change-objectionable-dapl"
published_at: "2025-03-02T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c44e1668650_Untitled-1.jpg"
keywords: []
---

# വികലാംഗർ എന്ത് ചെയ്യും; നാദാപുരം വില്ലേജ് ഓഫീസ് സ്ഥല മാറ്റം പ്രതിഷേധാർഹം -ഡി എ പി  എൽ

> **Lead Summary:** **നാദാപുരം : **പരിഷ്കരണ പ്രവൃത്തി കാരണം നാദാപുരം വില്ലേജ് ഓഫീസ് താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത് കാരണം ഭിന്നശേഷിക്കാരായ ആളുകൾക്ക് ഏറെ പ്രയാസമുണ്ടായിരിക്കുകയാണ്.

## Article Content

**നാദാപുരം : **പരിഷ്കരണ പ്രവൃത്തി കാരണം നാദാപുരം വില്ലേജ് ഓഫീസ് താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത് കാരണം ഭിന്നശേഷിക്കാരായ ആളുകൾക്ക് ഏറെ പ്രയാസമുണ്ടായിരിക്കുകയാണ്.

നാദാപുരം ഫെഡറൽ ബാങ്ക് നിലനിൽക്കുന്ന ബിൽഡിങ്ങിന്റെ മൂന്നാം നിലയിലേക്കാണ് വില്ലേജ് ഓഫീസ് താൽക്കാലികമായി മാറ്റിയിട്ടുള്ളത് . ഭിന്നശേഷിക്കാരായ ആളുകൾക്കു അവിടെ കയറി എത്താൻ യാതൊരു മാർഗ്ഗവുമില്ല.

ആർ പി ഡബ്ല്യൂ ആക്ട് പ്രകാരം ഭിന്നശേഷിക്കാരോട് അധികാരികൾ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇതെന്ന് ഡിഫറന്റ്‌ലി എബിൾഡ് പീപ്പിൾസ് ലീഗ് ( ഡി എ പി എൽ ) നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി .

ഡി എ പി എൽ ജില്ലാ പ്രസിഡന്റ് സി കെ നാസർ യോഗം ഉദ്ഘാടനം ചെയ്തു . ഇത് സംബന്ധമായി ജില്ലാ കലക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചു . റസാഖ് ആലക്കൽ അധ്യക്ഷത വഹിച്ചു . 

മജീദ് വാണിമേൽ , ടി റഫീഖ് കൊടക്കൽ,മഹമൂദ് ചെക്യാട്, മൊയ്തു കുറുങ്ങോട്ടുകണ്ടി , നാസർ തൂണേരി സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/273980/disabled-people-nadapuram-village-office-location-change-objectionable-dapl)