വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്രം തിറ മഹോത്സവത്തിന് നാളെ തുടക്കമാകും. നാളെ മുതൽ 9 വരെയാണ് മഹോത്സവ ആഘോഷങ്ങൾ നടക്കുക.

ഗണപതിഹോമം, അന്നദാനം, മൃത്യുഞ്ജയ ഹോമം, കലവറ നിറയ്ക്കൽ, ആദ്ധ്യാത്മിക പ്രഭാഷണം, പൂജ, കൊടിയേറ്റം, ദീപാരാധന, ഭഗവതിസേവ, ഗുരുതി തർപ്പണം, പ്രദേശിക പരിപാടികൾ, ഗാനമേള, നാടകം, കയകം തുറക്കൽ, ഉച്ചക്കലശം, കുട്ടിച്ചാത്തൻ വെള്ളാട്ട്, താലപ്പൊലി, പൂമാല മുത്തപ്പൻ വെള്ളാട്ട്, ഗുരു കാരണവർ വെള്ളാട്ട്, ഇളനീർവരവ്, പൂക്കലാശം വരവ്, ഗുളികൻ വെള്ളാട്ട്, രക്തചാമുണ്ഡി വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, ഗുളികൻ തിറ, പൂമാല മുത്തപ്പൻ തിറ,കുട്ടിച്ചാത്തൻ തിറ, ഗുരുകാരണവർ തിറ, രക്തചാമുണ്ടി തിറ, ഭഗവതി തിറ, തുടങ്ങിയ പരിപാടികൾ അരങ്ങേറും.
മാർച്ച് ഒൻപതിന് വൈകുന്നേരം ഗുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും.
#Vanimel #Karukulam #Thira #festival #begin #tomorrow