നാദാപുരം : (nadapuram.truevisionnews.com) എസ് എൻ ഡി പി യോഗം കല്ലാച്ചി ശാഖ ശ്രീനാരായണ ഗുരുദേവ മന്ദിരം നിർമ്മിക്കുന്നു. നിർമ്മാണവുമായി ബന്ധപ്പെട്ട് വടകര യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രൻ രക്ഷാധികാരിയായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.

ഒ എം അനീഷ് കുമാർ കൺവീനർ , ചന്ദ്രൻ സയന ജോ കൺവീനർ , ടി.ടി ബാലൻ ചെയർമാൻ , ഒ.പി സുധീർ വൈസ്: ചെയർമാൻ , ഇല്ലിയുള്ളതിൽ കുഞ്ഞിരാമൻ ട്രഷറർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
കല്ലാച്ചി റോട്ടറി ഹാളിൽ നടന്ന യോഗം യോഗം ഡയറക്ടർ ബാബു പൂതംപാറ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ റഷീദ് കക്കട്ടിൽ സംസാരിച്ചു. ടി.ടി ബാലൻ , ഇല്ലിയുള്ളതിൽ കുഞ്ഞിരാമൻ , നാണു വിഷ്ണുമംഗലം , ഭാസ്കരൻ , ശശാങ്കൻ വിഷ്ണുമംഗലം എന്നിവർ സംസാരിച്ചു. ഒ.എം അനീഷ് കുമാർ നന്ദി രേഖപ്പെടുത്തി .
#Gurudeva #Temple #Kallachi #Construction #committee #formed