നാദാപുരം: മാഹിയിൽ നിന്ന് കടത്തിയ മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ. വിലങ്ങാട് അടുപ്പിൽ ഉന്നതിയിലെ ജയസൂര്യ (28), വെസ്റ്റ് ബംഗാൾ സ്വദേശി സുബിർ ദാസ് (25) എന്നിവരെയാണ് നാദാപുരം എസ്‌ഐ എം.പി.വിഷ്ണു അറസ്റ്റ് ചെയ്തത്.

നാദാപുരം -തലശ്ശേരി സംസ്ഥാന പാതയിൽ കായപ്പനച്ചിയിലെ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സുബിർ ദാസിൽ നിന്ന് 500 എംഎല്ലിന്റെ 11 കുപ്പി മദ്യവും ജയസൂര്യയിൽ നിന്ന് 500 എംഎല്ലിന്റെ 18 കുപ്പി മദ്യവും പിടികൂടി.
വിലങ്ങാട് അടുപ്പിൽ, കെട്ടിൽ ഉന്നതികളിൽ വിൽപനക്കായി കൊണ്ട് പോവുകയായിരുന്നു മദ്യമെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
#Two #arrested #bottles #Mahe #liquor #Nadapuram