നാദാപുരം: (nadapuram.truevisionnews.com) ജോയിൻറ്കൗൺസിൽ നാദാപുരം മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ജെ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

സർവ്വീസിലെ ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ അനിശ്ചിതമായി നീട്ടി വയ്ക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് ജീവനക്കാരുടെ നിത്യ ജീവിതത്തിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും ക്ഷാമബത്ത കുടിശ്ശികയിലൂടെ വലിയ തോതിൽ ശമ്പള നഷ്ടം നേരിടുന്ന ജീവനക്കാർ ഇന്ന് വലിയ കടക്കെണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ലീവ് സറണ്ടറും ശമ്പള പരിഷ്കരണവും അടിയന്തിരമായി പ്രഖ്യാപിച്ച് സിവിൽ സർവ്വീസിനെ ശാക്തീകരിക്കാനും സംരക്ഷിക്കാനും സർക്കാർ തയ്യാറാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജെ.ഹരിദാസ് പറഞ്ഞു.
ജോയിന്റ്കൗൺസിൽ മേഖലാ പ്രസിഡണ്ട് പി പി പ്രമോദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിഅംഗം റാം മനോഹർ , ജില്ലാ സെക്രട്ടറി സുനിൽകുമാർ പി പി മേഖല സെക്രട്ടറി എം രജീഷ് കെ.ഷിജിന, കെവിശ്രീകല, അനില്‍ ഒ പി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പത്മിനി എ കെ ( പ്രസിഡന്റ്), സുരേഷ് കെ,സതീഷ് സിപി ( വൈസ് പ്രസിഡണ്ടുമാർ ), രതീഷ് എം ( സെക്രട്ടറി), രജീഷ് പി എൻ, ശ്രീകല കെ വി ( ജോയിന്റ് സെക്രട്ടറിമാർ ), പ്രമോദ് കെ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
#Denial #employee #benefits #lead #collapse #service #sector #JHaridas