നാദാപുരം: വാഹന പരിശോധനയ്ക്കിടെ കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാഹനം കസ്റ്റഡിയിലെടുത്ത വളയം പോലീസ് കാർ ഡ്രൈവറായ വാണിമേൽ കോടിയൂറ സ്വദേശി കോരമ്മൻ ചുരത്തിൽ അജ്നാസിനെതിരെ (29) കേസെടുത്തു.

കാറിൽ നടത്തിയ പരിശോധനയിലാണ് 45 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്. വാണിമേൽ ചേരനാണ്ടി പാലത്തിന് സമീപമാണ് സംഭവം.
നാദാപുരം, വളയം പോലിസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് കേസിൽ പ്രതിയായ യുവാവിന്റെ ഉടമസ്ഥതയിലുള്ള കാർ പരപ്പുപാറയിൽ പോലീസ് പട്രോളിംഗിനിടെ കൈ കാണിച്ചെങ്കിലും കെഎൽ 58 ഇ 8899 നമ്പർ ഇന്നോവ നിർത്താതെ ഓടിച്ച് പോവുകയായിരുന്നു.
പോലീസ് പിന്തുടർന്നത് കണ്ട പ്രതി അൽപ ദൂരം മുന്നോട്ട് പോയ ശേഷം വാഹനം നിർത്തി കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് കാറിന് ഉള്ളിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി വളയം പോലീസ് അറിയിച്ചു.
#MDMA #found #car #vehicle #inspection #young #man escaped