അരൂർ: (nadapuram.truevisionnews.com) കോൺഗ്രസ് നേതാവും സഹകാരിയും സാംസ്കാരിക പ്രവർത്തകനുമായിക്കുന്ന അരൂർ പത്മനാഭൻറെ 11-ാം ചരമ വാർഷിക ദിനം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും സഹപ്രവർതകരായിരുന്ന വരും വീട്ടുപറമ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം കെ. പി. സി.സി മെമ്പർ വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മമി പ്രസിഡൻ്റ് പി അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, കെ സജീവൻ, കെ.സി ബാബു, തം.കെ ഭാസ്കരൻ, പി.എം നാണു, എൻ. പി രാജൻ എന്നിവർ പ്രസംഗിച്ചു
#Congress #Committee #commemorates #Aroor #Padmanabhan