അരൂർ : കോൺഗ്രസ് പ്രദേശിക നേതാവും ജീവകാരുണ്യ പ്രവർത്തകനും, ഹോമിയോ ചികിത്സകനുമായിരുന്ന ചേരാപുരം കുറ്റിപ്പുറത്ത് രാഘവനെ കാക്കുനി ടൗൺ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും അനുസ്മരിച്ചു.

വീട്ടു പറമ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ചടങ്ങിൽ പി.പി രവീന്ദ്രൻ മാസ്റ്റർ, കെ.വി അരവിന്ദാക്ഷൻ, എ. കെ രാജീവൻ, വി. കെ മനോജൻ, പറമ്പത്ത് അബ്‌ദുറഹ്മാൻ, കുഴിച്ചാലിൽ ബാബു മാസ്റ്റർ, കെ.പി രാധ എന്നിവർ പങ്കെടുത്തു.
#Congress #commemorates #Raghavan #Kuttippuram