നാദാപുരം: ചേലക്കാട് ടൗണിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം നടന്നു. ഇ. കെ വിജയൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്.

വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പ്രകാശ രാവ് എന്ന പേരിലാണ് ഉദ്ഘാടന ചടങ്ങ് ആഘോഷിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ എം സി സുബൈർ, സി കെ നാസർ, ആർ നാരായണൻ, കെ സുഗതൻ, കരിമ്പിൽ ദിവാകരൻ, വി പി രാജീവൻ, മണ്ടോടി ബഷീർ മാസ്റ്റർ, വി ടി കെ മുഹമ്മദ്, കെ പി ഇബ്രാഹിം, കെ സി വാസു, സുരേന്ദ്രൻ കെ എന്നിവർ സംസാരിച്ചു.
#High #mas #light #installed #Chelakkad #town