നാദാപുരം: (nadapuramnews.com) "എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം" എന്ന പ്രമേയത്തിൽ മലബാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജിലെ എൻ എസ് എസ്, കോളേജ് യൂണിയൻ, വിമൻ സെൽ എന്നിവ സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

പ്രിൻസിപ്പൽ ഡോ. ഷൈന എൻ.സി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അശ്വിനി പി.പി യൂണിയൻ അഡ്വൈസർ അബ്‌ദുൾ ബാരി, വിമൻ സെൽ കോഡിനേറ്റർ കൺമണി പി എന്നിവർ സംസാരിച്ചു.
യൂണിയൻ ചെയർപേഴ്‌സൺ അംന ഫാത്തിമ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥിനികളുടെ നൃത്ത ശില്പമുൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
#Malabar #Arts #and #Science #College #celebrates #Women'sDay