നാദാപുരം: (nadapuramnews.com) പുളിയാവ് നാഷണൽ കോളജ് വിദ്യാർഥികളുടെ ജാരിയ പദ്ധതിക്ക് തുടക്കമായി. സ്കോളർഷിപ്പ്, ഭക്ഷണകിറ്റ്, മംഗല്യ കൈത്താങ്ങ് തുടങ്ങിയ ഒട്ടനവധി മാതൃകപരമായ പ്രവർത്തനങ്ങളാണ് എല്ലാ വർഷവും ജാരിയയിലൂടെ നടത്തുന്നത്.

ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം കോഡിനേറ്റർ അറഫാത്ത് മുറിച്ചാണ്ടി മാനേജ്‌മെൻ്റ് ചെയർമാൻ വയലോളി അബ്ദുല്ല, പ്രിൻസിപ്പൽ എം.പി യൂസുഫ് എന്നിവർക്ക് ലോഗോ കൈമാറി നിർവഹിച്ചു.
ടി.ടി.കെ അമ്മദ് ഹാജി, ഇസ്മായിൽ പൊയിൽ, ഷിംജിത്, റംഷിദ് ചേരാനാണ്ടി, അശ്വിൻ എന്നിവർ പങ്കെടുത്തു.
#Jaria #project #launched #Puliya #National #College