നാദാപുരം: (nadapuramnews.com) ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിയല്ല ജീവിതമാണ് ഹരം എന്ന സന്ദേശം ഉയര്‍ത്തി നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സും നാദാപുരം ജനമൈത്രി പോലീസും നാദാപുരം മുതല്‍ പയന്തോങ് വരെ സ്‌നേഹത്തോണ്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

വിദ്യാര്‍ത്ഥികളും ജീവനക്കാരും ജനമൈത്രി പോലീസ് സേനാംഗങ്ങളും പങ്കാളികളായി. നാദാപുരം ബസ്റ്റാന്റ് പരിസരത്തു നാദാപുരം ഡിവൈഎസ്പി എ പി ചന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ പി കെ ബിജു അധ്യക്ഷനായി.
ബിജു പാതിരപ്പറ്റ, കെ കെ സുനീഷ് കെ ആശിഷ്, എസ് ജിതിന്‍ എന്നിവര്‍ സംസാരിച്ചു. പയന്തോങ് ഐഎച്ച്ആര്‍ഡി കോളേജ് ക്യാമ്പസ്സില്‍ സ്‌നേഹമതിലും സ്‌നേഹസംഗമവും സി കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് എ കെ രവീന്ദ്രന്‍ അധ്യക്ഷനായി. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ വിന്‍സെന്റ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി കെ ബിജു സ്വാഗതം പറഞ്ഞു.
#Life #is #not #taboo #rally #against #drug #addiction #Nadapuram