നാദാപുരം : വിഷ്ണുമംഗലം പി. കെ.രാജൻ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പി.കെ.രാജൻ നാലാം ചരമവാർഷിക ദിനാചരണവും ഗ്രന്ഥാലയത്തിൻ്റെ മുന്നാം വാർഷികവും സമുചിതമായി ആചരിച്ചു.

ഡാൻസ് മാസ്റ്റർ ടി.വി.സുരേന്ദ്രൻ, വിദ്യാലിനിഷ് ചേർന്ന് അവതരിപ്പിച്ച നൃത്തസന്ധ്യ എന്ന പരിപാടിക്ക് ശേഷംസ്വാഗത സംഘം ചെയർമാൻ കെ.പി വിനോദൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്ക്കാരിക സദസ്സ് വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.എം നാണു ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനും പത്രപ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ പി.കെ.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ.സുരേഷ് ബാബു ചിറ്റാരിപ്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥാലയത്തിൻ്റെ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി കെ.സതീശൻ അവതരിപ്പിച്ചു.
ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് സി.പി.ഐ (എം) കല്ലാച്ചി ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ മാസ്റ്റർ, വാർഡ് മെമ്പർ വി.പി കുഞ്ഞിരാമൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി.വി. റിനീഷ്, ബിജെപി ജില്ലാ കമ്മിറ്റി മെമ്പർ പി.മധു പ്രസാദ് എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം കൺവീനർ ടി.പി.രാജൻ സ്വാഗതവും കെ.വി രാജേഷ് നന്ദിയും പറഞ്ഞു. ശേഷം പ്രദേശിക കലാ പരിപാടികൾ അരങ്ങേറി.
#Forever #memory #PKR #memorial #Vishnumangalam