നാദാപുരം: റമദാൻ മാസത്തിലെ ആദ്യ ആഴ്ച തന്നെ സൗഹൃദത്തിന്റെ ഇഫ്താർ വിരുന്ന് ഒരുക്കി വ്യാപാരി വ്യവസായി ഏകോപന സമിതി വേറിട്ട മാതൃക തീർത്തു.

കെ വി വി ഇ എസ് കല്ലാച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഇഫ്താർ സംഗമം നടത്തിയത്. കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. അശോകൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ദിനേശൻ, വി കെ ശ്രീറാം, സലാം കല്ലാച്ചി, സഹീർ മുറിച്ചാണ്ടി, പവിത്രൻ, ഷഫീഖ്, ചിറക്കൽ റഹ്മത്ത്, അജയകുമാർ , മിലാഷ് എന്നിവർ സംസാരിച്ചു
#Iftar #gathering #traders #prepare #Iftar #feast #friendship